പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് പരോളിലിറങ്ങി മുങ്ങി;  12 വര്‍ഷത്തിനുശേഷം ജയിലിലേക്ക് മടങ്ങി


Representative Image | Photo: Gettyimages.in

മുംബൈ: പെണ്‍മക്കളുടെ പഠനത്തിന് വേണ്ടിയാണ് സഞ്ജയ് തെജ്‌നെ അറ്റകൈ തിരഞ്ഞെടുത്തത്. ജീവപര്യന്തം തടവ്ശിക്ഷ അനുഭവിച്ചിരുന്ന സഞ്ജയ് പരോളിലിറങ്ങി മുങ്ങി. പന്ത്രണ്ട് വര്‍ഷത്തോളം ഒളിവുജീവിതം നയിച്ച അദ്ദേഹം മക്കള്‍ പത്താംക്‌ളാസ് വന്‍ മാര്‍ക്കോടെ വിജയിച്ചപ്പോള്‍ ജയിലില്‍ മടങ്ങിയെത്തി.

2003-ല്‍ കൊലപാതകക്കേസിലാണ് അച്ഛനും രണ്ട് സഹോദരന്മാര്‍ക്കുമൊപ്പം സഞ്ജയ് അറസ്റ്റിലായത്. 2005 -ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുതവണ പരോളിലിറങ്ങി. ശ്രദ്ധയും ശ്രുതിയും പിറന്നതോടെ തടവുശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ഹൈക്കോടതി നിരസിച്ചു. തുടര്‍ന്നാണ് അദ്ദേഹം ഒളിവില്‍പ്പോകാന്‍ തീരുമാനിച്ചത്. അത്തവണ പരോളിലിറങ്ങിയശേഷം ജയിലില്‍ മടങ്ങിയെത്തിയില്ല. മക്കളുടെ പഠനത്തിനായി പ്രിന്റിങ് പ്രസില്‍ ജോലിക്കുകയറി. പോലിസിന്റെ ശ്രദ്ധയില്‍ പെടാതെ കുടുംബത്തെ കാണാന്‍ ഇയാളെത്തുമായിരുന്നു. മക്കള്‍ പത്താംക്ലാസ് വിജയിച്ചതോടെ ജയിലിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എസ്.എസ്.സി. പരീക്ഷയില്‍ ശ്രദ്ധയ്ക്ക് 86 ശതമാനവും ശ്രുതിക്ക് 83 ശതമാനവും മാര്‍ക്ക് ലഭിച്ചു.

മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കണമെന്നാണ് ഇയാളുടെ ആഗ്രഹം. ചില സംഘടനകള്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഉന്നതവിജയംനേടിയ തടവുകാരുടെ മക്കളെ ആദരിച്ചപ്പോള്‍ അതില്‍ ശ്രദ്ധയും ശ്രുതിയുമുണ്ടായിരുന്നു. ദീര്‍ഘകാലം ഒളിവില്‍ക്കഴിഞ്ഞതിനാല്‍ ഇനി തെജ്നയ്ക്ക് പരോളോ മറ്റ് അവധി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന് ജയിലധികൃതര്‍ പറഞ്ഞു.

Content Highlights: Took Paroled and drowned for the education of daughters; Back in prison after 12 years

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented