ഓക്‌സിജന്‍ ക്ഷാമംമൂലം ഉണ്ടായ മരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസം; അന്വേഷണം വേണം -ഡല്‍ഹി സര്‍ക്കാര്‍


1 min read
Read later
Print
Share

കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.

മനീഷ് സിസോദിയ | photo:; PTI

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമംമൂലം മരണം സംഭവിച്ചിട്ടുണ്ടോയെന്ന് കൃത്യമായ അന്വേഷണം നടത്താതെ ഉറപ്പുവരുത്താന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തെഴുതിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

മരണകാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതുമൂലം സമിതി രൂപവത്കരണം നടന്നില്ല. ഫയല്‍ വീണ്ടും ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും. പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ അന്വേഷണം നടത്തുകയും ഉത്തരവാദികളെ ശിക്ഷിക്കുകയും ചെയ്യും.

കോവിഡ് മൂലം ഡല്‍ഹിയില്‍ 25,000 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ - മെയ് മാസങ്ങളില്‍ ഇവയില്‍ എത്ര മരണം ഓക്‌സിജന്‍ ക്ഷാമംമൂലം ഉണ്ടായി എന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിരുന്നില്ലെന്ന് നമുക്ക് പറയാനാവില്ല. രോഗികളുടെ കുടുംബങ്ങളും ആശുപത്രികളും ആ സമയത്ത് സഹായത്തിനായി ബന്ധപ്പെട്ടിരുന്നുവെന്നും സിസോദിയ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. എന്നാല്‍, രണ്ടാം തരംഗത്തിനിടെ രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത വന്‍തോതില്‍ വര്‍ധിച്ചുവെന്നും സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഓക്സിജന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുവെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരേ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും തെറ്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മനീഷ് സിസോദിയ നേരത്തെ ആരോപിച്ചുരുന്നു. കേന്ദ്രം സത്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കണമെന്നും ശിവസേന എംപി സഞ്ജയ് റാവത്തും അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Told Centre Difficult To Ascertain Oxygen-Related Deaths Without Probe: Manish Sisodia

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Tejashwi Yadav On Bihar Bridge Collapse

1 min

'പാലം തകര്‍ന്നതല്ല, രൂപകല്‍പനയില്‍ പിഴവുള്ളതിനാല്‍ തകര്‍ത്തതാണ്'; വിശദീകരണവുമായി തേജസ്വി യാദവ്‌

Jun 5, 2023


Sachin Pilot

2 min

പിതാവിന്റെ ചരമദിനത്തില്‍ വന്‍ പ്രഖ്യാപനത്തിനൊരുങ്ങി സച്ചിന്‍ പൈലറ്റ്; കോണ്‍ഗ്രസ് വിടുമോ ?

Jun 6, 2023


Mallikarjun Kharge, Narendra Modi

1 min

'മുന്നറിയിപ്പുകള്‍ അവഗണിച്ചു, കവച് 4% ഭാഗത്തുമാത്രം'; വീഴ്ചകള്‍ നിരത്തി മോദിക്ക് ഖാര്‍ഗെയുടെ കത്ത്

Jun 5, 2023

Most Commented