കോവിഡ് വാർഡ് സന്ദർശനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പിപിഇ കിറ്റ് ധരിക്കുന്നു |ഫോട്ടോ:twitter.com|mkstalin
ചെന്നൈ: ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ആശ്വാസം പകരുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാര്‍ഡിലും ഐസിയുവിലും സന്ദര്‍ശനം നടത്തി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും ഇഎസ്ഐ ആശുപത്രിയിലുമാണ് സ്റ്റാലിന് സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയായ ശേഷം ഇത്തരത്തിലുള്ള സ്റ്റാലിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഉപദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് തന്റെ സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഉപദേശങ്ങള്‍ മറികടന്ന് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പുറമെ ജീവന് അപകടത്തില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറപ്പുനല്കുന്നതിനാണ് ഞാന്‍ പോയത്' സന്ദര്‍ശനത്തിന് ശേഷം സ്റ്റാലിന് ട്വീറ്റ് ചെയ്തു.
വൈദ്യശാസ്ത്രത്തിന് പുറമെ മറ്റുള്ളവര്‍ നല്കുന്ന ആശ്വാസവും രോഗം ഭേദമാക്കും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ കോയമ്പത്തൂരിലെ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോയമ്പത്തൂരില്‍ മാത്രം 3600 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..