സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പോലും തെളിവ് ചോദിച്ചയാള്‍; കെജ്‌രിവാളിന്റെ പാക് പരാമര്‍ശത്തിന് ബിജെപിയുടെ മറുപടി


സംബിത് പത്ര| Photo: ANI .

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തെ ചോദ്യംചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മറുപടിയുമായി ബിജെപി. രാജ്യതലസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ മതിയായ നടപടികൾ സ്വീകരിക്കാത്ത തെറ്റിന് കെജ്രിവാൾ മാപ്പു ചോദിക്കണമെന്ന് ബിജെപി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു. പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചാൽ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധം വാങ്ങേണ്ടിവരുമോ എന്ന കെജ്രിവാളിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെതിരേയുള്ള ഇന്ത്യയുടെ പോരാട്ടത്തിലേക്ക് പാകിസ്താനെ വലിച്ചിഴക്കാനാണ് കെജ്രിവാൾ ശ്രമിക്കുന്നത്. സങ്കടകരമായ കാര്യമെന്തെന്നാൽ അതിർത്തിയിൽ പാക്സിതാനെതിരേയുള്ള പോരാട്ടത്തിലും സർജിക്കൽ സ്ട്രൈക്ക് വേളയിലും ഉൾപ്പെടെ രാഷ്ട്രീയം കളിക്കുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്തയാളാണ് കെജ്രിവാളെന്നും സംബിത് പത്ര വിമർശിച്ചു.

കോവിഡ് വാക്സിനേഷൻ വിഷയത്തിൽ മോദിയെ വിമർശിക്കുന്ന കെജ്രിവാൾ സ്വന്തം പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയമാണ് കളിക്കുന്നത്. തുടർച്ചയായി ആരോപണം ഉന്നയിക്കുന്ന തന്ത്രങ്ങളിൽ നിന്ന് കെജ്രിവാൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര വാക്സിൻ നയത്തെ ചോദ്യംചെയ്ത് കെജ്രിവാൾ രംഗത്തെത്തിയത്. രാജ്യം കോവിഡിനെതിരേയുള്ള യുദ്ധത്തിലാണ്. പാകിസ്താൻ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ ഉത്തർപ്രദേശിന് സ്വന്തം നിലയിൽ ടാങ്കുകളും ഡൽഹിക്ക് സ്വന്തമായി തോക്കുകളും വാങ്ങേണ്ടി വരുമോയെ എന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. കേന്ദ്രം വാക്സിൻ വാങ്ങി നൽകാത്തത് എന്തുകൊണ്ടാണെന്നും വാക്സിൻ ലഭ്യമാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ലെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.

content highlights:To Kejriwals Pakistan remark against Centre BJP responds with a surgical strike reference

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented