-
ന്യൂഡല്‍ഹി: വാഹന പരിശോധനയ്ക്കിടെ കടന്നുകളയാന്‍ ശ്രമിച്ചയാളെ സിനിമാ സ്‌റ്റൈലില്‍ നേരിടുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു.
നന്‍ഗോയി ചൗക്കില്‍ വാഹനങ്ങളുടെ രേഖകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരിന്നു. ഇതിനിടയില്‍ എതിര്‍ദിശയില്‍ നിന്ന് കാര്‍ വരുന്നത് ഉദ്യോഗസ്ഥര്‍ കണ്ടത്. കാര്‍ നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ആദ്യം കാറിന്റെ വേഗത കുറച്ചെങ്കിലും പിന്നീട് വേഗത്തില്‍ മുന്നോട്ടെടുക്കുകയുമായിരുന്നു.
പോലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍ കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥനെയും വഹിച്ച് രണ്ടുകിലോമീറ്ററോളം കാര്‍ മുന്നോട്ടുതന്നെ കുതിച്ചു. ഒടുവില്‍ ഉദ്യോഗസ്ഥന്‍ അപേക്ഷിച്ചതോടെയാണ് ഇയാള്‍ കാര്‍ നിര്‍ത്തിയതെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറിന്റെ ബോണറ്റില്‍ ചാടിക്കയറിയ ഉദ്യോഗസ്ഥന്റെ പേര് സുനില്‍ എന്നാണെന്നും സംഭവത്തില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
കഴിഞ്ഞ നവംബറില്‍ ഉണ്ടായ സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമായത് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ്. കാറിലുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ ചിത്രീകരിച്ചത്
Content Highlights: To catch a man who tried to escape from checking, traffic police jumped atop to the bonnet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..