
File Photo - V Ramesh | Mathrubhumi
ചെന്നൈ: തമിഴ്നാട്ടില്‍ 2865 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67,468 ആയി. 33 പേര് ഇന്ന് മരിച്ചതോടെ ആകെ മരണം 866 ആയി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലവിട്ടുള്ള യാത്രകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ജൂണ്‍ 25 മുതല്‍ 30 വരെ അന്തര്‍ ജില്ലാ സര്‍വീസുകള്‍ നടത്തില്ല. സ്വകാര്യ വാഹനങ്ങളില്‍ ജില്ലവിട്ട് യാത്രചെയ്യുന്നതിന് ഇ പാസ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.
28836 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. ബുധനാഴ്ച പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 31 പേര് വിദേശത്തുനിന്ന് എത്തിയവരാണ് (കുവൈത്ത് 15, ഖത്തര്‍ 6, സിംഗപ്പുര്‍ 4, സൗദി അറേബ്യ 3, യുഎഇ 1, മലേഷ്യ 1, നൈജീരിയ 1). മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ തമിഴ്നാട്ടില്‍ എത്തിയ 21 പേര്‍ക്ക് (ഡല്‍ഹി 13, രാജസ്ഥാന് 3, പശ്ചിമ ബംഗാള്‍ 1, മഹാരാഷ്ട്ര 1, കര്‍ണാടക 1, തെലങ്കാന 1, ഉത്തര്‍പ്രദേശ് 1) രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റോഡുമാര്‍ഗവും ട്രെയിന്‍ മാര്‍ഗവും എത്തിയ 38 പേര്‍ക്കും (കര്‍ണാടക 13, മഹാരാഷ്ട്ര 7, കേരള 6, ഗുജറാത്ത് 3, രാജസ്ഥാന് 2, പശ്ചിമ ബംഗാള്‍ 1, ഡല്‍ഹി 1, പഞ്ചാബ് 1, യു.പി 1, ഹരിയാണ 1, മധ്യപ്രദേശ് 1, ഒഡീഷ 1, മണിപ്പുര്‍ 1) രോഗബാധയുണ്ട്.
ചെന്നൈയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 1654 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 45814 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
തമിഴ്നാട്ടില്‍ 37763 പേര് ഇന്ന് രോഗമുക്തരായി. 32,079 പരിശോധനകളാണ് തമിഴ്നാട്ടില്‍ ബുധനാഴ്ച നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 9.76 ലക്ഷമായി. 12 വയസില്‍ താഴെയുള്ള 3317 പേര്‍ക്കും തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: TN reports 2,865 new coronavirus cases, 33 deaths
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..