കോണ്‍ഗ്രസിന്റെ സത്യഗ്രഹം: ടി.എന്‍ പ്രതാപന്‍ എം.പിയുടെ സ്റ്റാഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു


മാതൃഭൂമി ന്യൂസ്

Photo: Screengrab

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ കോൺഗ്രസ് നടത്തുന്ന സത്യഗ്രഹ വേദിക്കരികിൽ പോലീസ് അതിക്രമമെന്ന് പരാതി. ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫ് അബ്ദുൾ റഹീമിനെ പോലീസ് കൈയേറ്റം ചെയ്തു. കഴുത്തിന് പിടിച്ച് റഹീമിനെ പോലീസ് ബലമായി പിടിച്ചു കൊണ്ടു പോയി.

സത്യഗ്രഹ വേദിയിൽ അബ്ദുൾ ഹമീദ് രാവിലെ മുതൽ ഉണ്ടായിരുന്നു. അതിനിടയിൽ പുറത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയിലാണ് പോലീസ് തടയുകയും കഴുത്തിന് പിടിച്ച് ബലമായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. ടിഎൻ പ്രതാപൻ എംപിയുടെ ഔദ്യോഗിക സ്റ്റാഫ് ആണ് റഹീം.

കോണ്‍ഗ്രസ് എംപിമാരും മുതിര്‍ന്ന നേതാക്കളുമാണ്‌ സത്യഗ്രഹ സമരത്തിൽ പങ്കെടുക്കുന്നത്. അവരുടെ സ്റ്റാഫിനെ പോലും കൈയേറ്റം ചെയ്യുന്ന രീതിയാണ് പോലീസ് പിന്തുടരുന്നതെന്നും സ്പീക്കർക്ക് പരാതി നൽകുമെന്നും ടിഎൻ പ്രതാപൻ എംപി പറഞ്ഞു.

Content Highlights: tn prathapan mp staff in custody

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented