ചെന്നൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓള്‍ പാസ് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള്‍ പാസ് ബാധകമാവുക. ഈ ക്ലാസ്സുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസ്സുകളിലേക്ക് ജയിപ്പിക്കും.

കോവിഡിന്റെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി. 

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം മുഴുന്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ടിവി ചാനലിലൂടെയായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്. അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ബുദ്ധിമുട്ട് പരിഗണിച്ച് സിലബസ്സും കുറച്ചിരുന്നു. 2020 മാര്‍ച്ച് 20നാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അടച്ചിട്ടത്. തുടര്‍ന്ന് ജനുവരിയില്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് മാത്രം ക്ലാസ്സുകള്‍ പുനരാരംഭിച്ചു.

Content Highights: TN govt announces "all pass" for class 9, 10 and plus one students