കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 45 മരണം; 3509 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു


ചെന്നൈയിലാണ് കോവിഡ് ബാധിതര്‍ ഏറ്റവുമധികം. 1834 പേര്‍ക്ക് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 47650 പേര്‍ക്കാണ് തലസ്ഥാന നഗരത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

പ്രതീകാത്മക ചിത്രം. Photo - PTI

ചെന്നൈ: തമിഴ്‌നാട്ടില്‍ 3509 പേര്‍ക്കുകൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 70,977 ആയി. 24 മണിക്കൂറിനിടെ 45 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 911 ആയി. ഏതാനും ദിവസങ്ങളായി 2000 നു മുകളിലാണ് തമിഴ്‌നാട്ടില്‍ ഓരോ ദിവസവും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ആദ്യമായാണ് കോവിഡ് രോഗികള്‍ 3500 കടക്കുന്നത്. 30,064 ആണ് തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകള്‍.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്തുനിന്ന് (കുവൈത്ത് 13, ബെഹ്‌റൈന്‍ അഞ്ച്, സിംഗപ്പൂര്‍ രണ്ട്) എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ 41 പേര്‍ക്കും (കേരളം - രണ്ട്, ഡല്‍ഹി - എട്ട്, രാജസ്ഥാന്‍ - ഏഴ്, ഹരിയാണ - അഞ്ച്, മഹാരാഷ്ട്രാ - അഞ്ച്, ഉത്തര്‍പ്രദേശ് - നാല്, ബിഹാര്‍ - മൂന്ന്, കര്‍ണാടക - രണ്ട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ - ഒന്ന്, മധ്യപ്രദേശ് - ഒന്ന്, ഒഡീഷ - ഒന്ന്, ഉത്തരാഖണ്ഡ് - ഒന്ന്, പശ്ചിമ ബംഗാള്‍ - ഒന്ന്) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റോഡുമാര്‍ഗവും ട്രെയിന്‍മാര്‍ഗവും എത്തിയ 90 പേര്‍ക്കും (കേരളം 11, കര്‍ണാടക 32, രാജസ്ഥാന്‍ 11, മഹാരാഷ്ട്ര 10, ബിഹാര്‍ ആറ്, ഛത്തീസ്ഗഢ് ആറ്, ഡല്‍ഹി നാല്, മധ്യപ്രദേശ് മൂന്ന്, ആന്ധ്രാപ്രദേശ് രണ്ട്, ഉത്തര്‍പ്രദേശ് ഒന്ന്, ഒഡീഷ ഒന്ന്, പശ്ചിമ ബംഗാള്‍ ഒന്ന്, അസം ഒന്ന്, ഗുജറാത്ത് ഒന്ന്) രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 12 വയസില്‍ താഴെ പ്രായമുള്ള 3481 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ചെന്നൈയിലാണ് കോവിഡ് ബാധിതര്‍ ഏറ്റവുമധികം. 1834 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 47650 പേര്‍ക്കാണ് തലസ്ഥാന നഗരത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 18,969 ആണ് ചെന്നൈയിലെ ആക്ടീവ് കേസുകള്‍. അതിനിടെ, തമിഴ്‌നാട്ടില്‍ ഇന്ന് 2236 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Content Highlights: TN corona count gallops to 70,977, death toll at 911


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented