തമിഴ്‌നാട്ടില്‍ ബസില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ അകത്താകും; കണ്ണിറുക്കലും ചൂളമടിയും കുറ്റം


യാത്രക്കാർക്ക് പരാതി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം ബസിൽ സൂക്ഷിക്കണം. ആവശ്യംവരുമ്പോൾ ഇത് പോലീസിനോ മോട്ടോർവാഹനവകുപ്പിനോ പരിശോധനയ്ക്ക് നൽകണം.

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ചെന്നൈ: സ്ത്രീയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്‌നാട് സർക്കാർ മോട്ടോർവാഹനനിയമം ഭേദഗതിചെയ്തു. സ്ത്രീയാത്രക്കാർക്കുനേരെ തുറിച്ചുനോക്കുന്നവരെ പോലീസിലേൽപ്പിക്കാൻ പുതിയനിയമത്തിൽ വകുപ്പുണ്ട്.

ബസിൽ യാത്രചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കിവിടുകയോ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നത് കണ്ടക്ടറുടെ ചുമതലയാണെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു. ശാരീരികസ്പർശനത്തിനു പുറമേ, അശ്ലീലച്ചുവയോടെയുള്ള സംസാരം, നോട്ടം, കണ്ണിറുക്കൽ, ചൂളമടി ഇവയും കുറ്റമാണ്.



അനുമതിയില്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതും നിയമവിരുദ്ധമാണ്. മുന്നറിയിപ്പു നൽകിയിട്ടും ഇത്തരം പ്രവൃത്തികൾ തുടരുന്നവർക്കെതിരേയാണ് നടപടിയെടുക്കുക.

ബസിൽ ഇറങ്ങുമ്പോഴും കയറുമ്പോഴും സഹായിക്കാനെന്ന ഭാവേന സ്ത്രീയാത്രക്കാരുടെ ദേഹത്ത്‌ സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരേയും നടപടിയുണ്ടാവുമെന്ന് 1989-ലെ മോട്ടോർവാഹന നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയാത്രക്കാരോട് കണ്ടക്ടർമാർ അനാവശ്യചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. യാത്രക്കാർക്ക് പരാതി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം ബസിൽ സൂക്ഷിക്കണം. ആവശ്യംവരുമ്പോൾ ഇത് പോലീസിനോ മോട്ടോർവാഹനവകുപ്പിനോ പരിശോധനയ്ക്ക് നൽകണം.

Content Highlights: TN amends Motor Vehicles Act, staring at women now an offense


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented