ചെന്നൈ: തമിഴ്‌നാട്ടില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രതിവര്‍ഷം പതിനായിരത്തില്‍ താഴെ വരുമാനമുള്ള ചെറിയ ആരാധനാലയങ്ങള്‍ക്ക് തുറക്കാന്‍ അനുമതി. ഓഗസ്ത് 10 മുതലാണ് തുറക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മുസ്ലീം പള്ളികള്‍, ദര്‍ഗകള്‍, പള്ളികള്‍ എന്നിവയും തുറക്കാം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. ജൂലൈ ഒന്നിന് അണ്‍ലോക്ക്-2 നിര്‍ദേശങ്ങള്‍ പ്രകാരം സംസ്ഥാനത്തെ ചില ക്ഷേത്രങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അതിനിടെ പച്ചക്കറി, പലചരക്ക് കടകളില്‍ ഉള്‍പ്പെടെയുള്ള വ്യപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്രം എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content High;ights: TN allows some places of worship to reopen from August 10