പ്രതീകാത്മക ചിത്രം | Photo: AFP
ന്യൂഡൽഹി: രാജ്യത്ത് ദേശീയ പാർട്ടികളിൽ കൂടുതൽ വരുമാനം ബി.ജെ.പിക്ക് തന്നെ. 1,917.12 കോടിയാണ് ബി.ജെ.പിയുടെ 2021-22 വർഷത്തെ വരുമാനം. എന്നാൽ കോൺഗ്രസിനെ പിന്തള്ളി തൃണമൂൽ കോണ്‍ഗ്രസ് രണ്ടാമതെത്തി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 545.74 കോടിയാണ് തൃണമൂൽ കോൺഗ്രസിന്റെ 2021- 22ലെ വരുമാനം. തൊട്ടുപിന്നാലെ കോൺഗ്രസാണ്. 541.27 കോടിയാണ് കോണ്‍ഗ്രസിന്റെ വരുമാനം. 1,972.16 കോടിയാണ് ബിജെപി ഒഴികെയുള്ള ഏഴ് ദേശീയ പാർട്ടികൾക്ക് ലഭിച്ചത്. അതേസമയം ബിജെപിക്ക് മാത്രമായിട്ടാണ് 1,917.12 കോടി സംഭാവനയായി ലഭിച്ചിരിക്കുന്നത്.
ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി., എൻ.സി.പി., സി.പി.ഐ., സി.പി.എം., എൻ.പി.പി തുടങ്ങിയ ദേശീയ പാർട്ടികളുടെ 2021 -22ലെ വരുമാനം 3,289.28 കോടി രൂപയെന്നാണ് റിപ്പോർട്ട്. 162.24 കോടിയാണ് സി.പി.എമ്മിന്റെ വരുമാനം. എൻ.സി.പി. 75.8 കോടി, എൻ.പി.പി. 0.47 കോടി, ബി.എസ്.പി. 43.77 കോടി, സി.പി.ഐ. 2.87 കോടി എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ വരുമാനം.
2017നേക്കാൾ വൻ കുതിപ്പാണ് തൃണമൂൽ കോൺഗ്രസിന്റെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. 5.16 കോടിയായിരുന്നു 2017-18ൽ ടി.എം.സിയുടെ വരുമാനം. തൊട്ടടുത്ത വർഷം ഇത് 192.65 കോടിയായി ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ 114.73 കോടി, 74.41 കോടി എന്നിങ്ങനെ വരുമാനം കുറഞ്ഞുവെങ്കിലും 2021-22ൽ 545.74 കോടിയിലേക്ക് ഉയരുകയായിരുന്നു.
Content Highlights: TMC Surpasses Congress in Annual Income Bags Second Spot after BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..