സ്ത്രീകൾക്ക് മാസം തോറും 5000 രൂപ; ഗോവയിൽ വൻ വാഗ്ദാനവുമായി തൃണമൂൽ കോൺഗ്രസ്


ഗോവയിൽ അധികാരത്തിലെത്തിയാൽ സർക്കാർ ഓഫീസുകളിൽ 30 ശതമാനവും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം.

പനാജി: വരാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരെ ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ്. ഇതിന്റെ ഭാഗമായി, വിജയിച്ചാൽ മാസം തോറും സ്ത്രീകൾക്ക് 5000 രൂപ ലഭിക്കുന്ന ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുമെന്നാണ് പാർട്ടിയുടെ വാഗ്ദാനം. എല്ലാ വീട്ടിലെയും ഗൃഹനാഥയായ സ്ത്രീയ്ക്കായിരിക്കും ഇത്തരത്തിൽ മാസം തോറും 5000 രൂപ ലഭിക്കുക.

പശ്ചിമ ബംഗാളിൽ ഇതിനകം തന്നെ നടപ്പിലാക്കിയ പദ്ധതിയാണെന്ന് രാജ്യസഭാ എംപി മെഹുവ മൊയ്ത്ര പറഞ്ഞു. നിലവിൽ 3.51 ലക്ഷം വീടുകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ജാതി, സമുദായം, സാമ്പത്കിം എന്നിവ കണക്കിലെടുക്കാതെ എല്ലാവരേയും ഒരു പോലെ പരിഗണിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും ഗോവയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള തൃണമൂൽ കോൺഗ്രസ് എംപി മെഹുവ കൂട്ടിച്ചേർത്തു.

കോൺഗ്രസും സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് ഗോവയിൽ പ്രചാരണത്തിനിറങ്ങുന്നത്. ജയിച്ചാൽ സർക്കാർ ഓഫീസുകളിൽ 30 ശതമാനവും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം.

അതേസമയം ഗോവ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പിയുടെ മുന്‍സഖ്യകക്ഷി. ഗോവ ഫോര്‍വേഡ് പാര്‍ട്ടി(ജി.എഫ്.പി.) കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഒരുസമയത്തെ നിര്‍ണായക സഖ്യകക്ഷിയായിരുന്ന ജി.എഫ്.പി., കഴിഞ്ഞ ഏപ്രിലിലാണ് വഴിപിരിഞ്ഞത്.

Content Highlights: TMC promises Rs 5000 to every woman head of household

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented