ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്തായ ആറ് എംഎല്‍എമാരും തൃപുരയില്‍ നിന്നുള്ള കോണ്‍ഗ്രസ് വിമത എംഎല്‍എയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന്. 

ഞങ്ങളുടെ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ഥിക്കാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അതിനാൽ തന്നെ സിപിഎം പിന്തുണക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും ടിഎംസി എംഎല്‍എ സുദീപ് ബര്‍മന്‍ പറഞ്ഞു. രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പറഞ്ഞതിനാണ് സുദീപിനെയും മറ്റ് അഞ്ച് എംഎല്‍എമാരേയും ടിഎംസിയില്‍ നിന്നു പുറത്താക്കിയത്. 

തൃപുരയില്‍ നിന്നുള്ള കോണ്‍ഗ്രസ് വിമത എംഎല്‍എയായ രത്തന്‍ ലാല്‍ നാഥും തന്റെ വോട്ട് കോവിന്ദിനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.