ഗുജറാത്തില്‍ പ്രചാരണത്തിന് വിദേശികളെ ഇറക്കി ബിജെപി; വിവാദം, നടപടി വേണമെന്ന് തൃണമൂല്‍


ബിജെപി പ്രചാരണത്തിൽ പങ്കെടുത്ത വിദേശികൾ. photo: BJP4Gujarat/twitter

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദേശ പൗരന്‍മാരെ രംഗത്തിറക്കിയ ബിജെപിയുടെ നീക്കം വിവാദത്തില്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ബിജെപിയുടെ പ്രചാരണത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരേ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖ്‌ലെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് കുറച്ച് വിദേശികള്‍ പാര്‍ട്ടിക്കായി പ്രചാരണം നടത്തുന്ന വീഡിയോ പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചാണ് വിദേശികള്‍ വീഡിയോയില്‍ സംസാരിച്ചത്. 'നിങ്ങള്‍ക്ക് മഹാനായ നേതാവുണ്ട്. നിങ്ങളുടെ നേതാവില്‍ വിശ്വസിക്കുക' എന്ന വിദേശിയുടെ വാക്ക് അടിക്കുറിപ്പായി നല്‍കിക്കൊണ്ടാണ് വീഡിയോ ഗുജറാത്ത് ബിജെപി പങ്കുവെച്ചത്.

ഇതോടെ സംഭവം വിവാദമാവുകയും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയുമായിരുന്നു. വിദേശികളെ ഇറക്കിയുള്ള പ്രചാരണം 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യന്‍ വിസ നിയമത്തിന്റെയും ലംഘനമാണെന്നെന്നു ചൂണ്ടിക്കാണിച്ചാണ് സാകേത് ഗോഖ്‌ലെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വീഡിയോയിലുള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിന് സമാനമാണെന്നും തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടല്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 2019-ല്‍ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബംഗ്ലാദേശ് നടന്‍ ഫിര്‍ദൂസ് അഹമ്മദിന്റെ വിസ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. വിസ നിയമലംഘിച്ചതിന് ഫിര്‍ദൂസിനെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights: TMC leader demands action against ‘foreigners’ at BJP rally


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented