മമതയ്ക്ക് തലവേദന സൃഷ്ടിച്ച് ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് വീണ്ടും വിജയം


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന സാഗര്‍ദിഘി നിയമസഭാ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തെല്ലൊന്നുമല്ല അസ്വസ്ഥയാക്കിയത്.

ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരോക്ഷ പിന്തുണയോടെ കോണ്‍ഗ്രസ് സാഗര്‍ദിഘി പിടിച്ചെടുത്തതിന് പിന്നാലെ മണ്ഡലത്തിലെ പാര്‍ട്ടി നേതൃത്വത്തെ മമത പിരിച്ചുവിടുകയും തോല്‍വി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മമതയുടെ തലവേദന ഇരട്ടിപ്പിച്ച് മറ്റൊരു വിജയം കൂടി നേടിയിരിക്കുകയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം.

ഹാല്‍ദിയ ഡോക്ക് മാനേജ്‌മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഇടത്-കോണ്‍ഗ്രസ് സഖ്യം തൂത്തുവാരിയിരിക്കുകയാണ്. 19-ല്‍ 19 സീറ്റുകളും സഖ്യം നേടി.

പശ്ചിമ ബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിനില്‍ക്കെ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

വലിയ സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമിടെ വെള്ളിയാഴ്ചയാണ് ഹാല്‍ദിയ തുറമുഖം കെ ഡോക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാനേജ്മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നത്. തുറമുഖത്തെ സ്ഥിരം തൊഴിലാളികളും ജീവനക്കാരും ഉദ്യോഗസ്ഥരും സംസ്ഥാന പോലീസിന്റെയും സിഐഎസ്എഫിന്റെയും വലയത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. തൃണമൂല്‍, ഇടത്- കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തമ്മില്‍ ത്രികോണ മത്സരമാണ് നടന്നത്.

മൂന്ന് പാനലുകളിലുമായി ആകെ 58 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഓരോ പാനലിലും 18 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും വൈസ് ചെയര്‍മാനുമടക്കം 19 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മത്സരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഈ ഫലം പ്രധാനമാണെന്നതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ഔദ്യോഗികമായി മുന്നണി രൂപീകരിച്ചിട്ടില്ലെങ്കിലും അടുത്തകാലത്തായി പല തിരഞ്ഞെടുപ്പുകളിലും പരസ്പരം സഹകരിച്ചാണ് മത്സരിക്കുന്നത്. തൃണമൂലിന്റെ പ്രധാന വോട്ട് ബാങ്കായ മുസ്ലിംവോട്ടുകളില്‍ വിള്ളല്‍ വീണതിന് സൂചനയാണ്‌ സാഗര്‍ദിഘിയിലെ കോണ്‍ഗ്രസ് വിജയമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതാണ് ഇവിടുത്തെ പരാജയം മമതയെ അത്രമാത്രം അസ്വസ്ഥയാക്കുന്നത്.

Content Highlights: TMC gets another blow after Sagardighi-Left Congress alliance won in Haldia dock.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
petrol

1 min

നഷ്ടം ഏറെക്കുറെ നികത്തി എണ്ണ കമ്പനികള്‍; പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Jun 8, 2023


Opposition

2 min

ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥി; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

Jun 8, 2023


cardiologist Gaurav Gandhi

1 min

നിരവധിപേരുടെ ജീവന്‍ രക്ഷിച്ച ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ ഹൃദയാഘാതംമൂലം മരിച്ചു

Jun 8, 2023

Most Commented