കാജൽ സിൻഹ | Photo: news 18
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു.ഖര്‍ദാഹ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കാജല്‍ സിന്‍ഹയാണ് മരിച്ചത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കാജന്‍ സിന്‍ഹയുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടയില്‍ മൂന്ന് സ്ഥാനാര്‍ഥികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിരവധി സ്ഥാനാര്‍ഥികള്‍ക്കും താരപ്രചാരകര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡോ.ശശി പഞ്ച, സാധന്‍ പാണ്ഡെ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുളള പദയാത്രകളും റോഡ് ഷോകളും സംഘടിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്. പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 500 ആയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിജപ്പെടുത്തിയിട്ടുണ്ട്.
എട്ടുഘട്ടങ്ങളായി നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴും എട്ടും ഘട്ടങ്ങള്‍ യഥാക്രമം ഏപ്രില്‍ 26, ഏപ്രില്‍ 29 തിയീതികളില്‍ നടക്കും. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.
Content Highlights:TMC candidate Kajal Sinha passes away due to covid 19


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..