ഗിരിരാജ് സിങ് | Photo - ANI
പട്ന (ബിഹാര്‍): ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം. സമൂഹിക ഐക്യം തകര്‍ക്കാനും വോട്ട് ലക്ഷ്യംവച്ചും പ്രവര്‍ത്തിക്കുന്നവരാണ് സംഭവങ്ങള്‍ക്ക് പിന്നില്‍. ജഹാംഗീര്‍പുരിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പൗരത്വ രജിസ്റ്ററിനും ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുമെതിരെ നിന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണ് - കേന്ദ്രമന്ത്രി ആരോപിച്ചു.
ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം. എല്ലാ രാജ്യത്തും അവരവരുടെ പൗരന്മാര്ക്ക് തിരിച്ചറിയില്‍ രേഖകളുണ്ട്. ഇന്ത്യയിലും അത് ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കണം. ഇക്കാര്യത്തില്‍ തെരുവുകള്‍ മുതല്‍ പാര്‍ലമെന്റ് വരെ ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: time to roll out nrc nation wide says union minister giriraj singh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..