ന്യൂഡല്‍ഹി:കര്‍ഷക സമരത്തില്‍ അണിനിരന്ന സ്ത്രീകളുടെ ഫോട്ടോ മുഖചിത്രമാക്കി ടൈം മാസിക. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് കര്‍ഷക സമരത്തില്‍ ഭാഗമായ വനിതകളുടെ ചിത്രം ടൈം മാസിക കവര്‍ ചിത്രമാക്കിയിരിക്കുന്നത്. 

തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവരാണ് ഇവര്‍. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള സമരത്തിനെതിരേ മാത്രമല്ല ഇവരുടെ പോരാട്ടം. പുരുഷാധിപത്യത്തേയും ലിംഗവിവേചനത്തെയും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്. 

ഗ്രാമീണ മേഖലയിലെ 85ശതമാനം സ്ത്രീകളും കാര്‍ഷികമേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് ഓക്‌സഫാം ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഗ്രാമീണസ്ത്രീകളില്‍ 13 ശതമാനത്തിന് മാത്രമാണ് സ്വന്തമായി ഭൂമിയുളളത്.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാലുമാസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. മാര്‍ച്ച് എട്ട് മഹിളാ കിസാന്‍ ദിവസ് ആയി ആചരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. 

 

 

Content Highlights:Time magazine features women at farmers' protest