പ്രധാനമന്ത്രി വാരാണസിയിലെ വിശ്വനാഥ് ക്ഷേത്രത്തിൽ പൂജകളിൽ പങ്കെടുക്കുന്നു | Photo: ANI
വാരാണസി: രാഷ്ട്രീയ എതിരാളികള്‍ തന്റെ മരണത്തിന് വേണ്ടി കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി മോദി. രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്ലാദമാണ് അനുഭവപ്പെട്ടത്. കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞു. അതിന്റെ അര്‍ഥം മരണംവരെ താന്‍ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണെന്നും അദ്ദേഹം പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനും മുമ്പ് കഴിഞ്ഞ വര്‍ഷം വാരണാസിയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോള്‍ പരിഹാസം കലര്‍ന്ന മറുപടിയായിരുന്നു അഖിലേഷ് യാദവ് നല്‍കിയത്. 'ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ വാരാണസിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കാശി എന്ന് അറിയപ്പെടുന്ന ബനാറസില്‍വെച്ച് മരിക്കുന്നത് നല്ലതാണെന്നാണ് ഹിന്ദു വിശ്വാസം. ഇതിനെ സൂചിപ്പിച്ചായിരുന്നു അഖിലേഷിന്റെ പ്രതികരണം. അഖിലേഷിന്റെ ഈ പ്രതികരണത്തിനെതിരേ നിരവധി ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ പരിപാടികളെന്ന വിമർശനം രാഷ്ട്രീയ നിരീക്ഷകരും ഉന്നയിച്ചിരുന്നു.
Content Highlights: Till death neither will people of Kashi leave me nor will Kashi leave me: PM Modi takes swipe at Akh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..