രാകേഷ് ടികായത് ഗാസിപ്പുർ അതിർത്തിയിൽ |Photo:ANI
ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. ഒന്നുകില്‍ സംസാരം കൊണ്ട് അവസാനിപ്പിക്കുക, അല്ലെങ്കില്‍ വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിക്കുക' അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങളെക്കുറിച്ചും കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറച്ചും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഇപ്പോഴും തയ്യാറാണ്. പക്ഷെ മുന്‍കൂര്‍ നിബന്ധനകളില്ലാതെയാണ് ചര്‍ച്ചയെന്ന് സര്‍ക്കാര്‍ ഉറപ്പ് തരണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്ര കൃഷിമന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഭാരതീയ കിസാന്‍ യൂണിയന് അധ്യക്ഷനായ രാകേഷ് ടികായത്തിന്റെ പ്രതികരണം.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമല്ലെന്ന് പുതുതായി ചുമതലയേറ്റ കാര്‍ഷിക വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്ലജേ പറഞ്ഞു. കര്‍ഷകരുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights:Tikait tells Centre to end stir with talks or bullets; Karandlaje calls protests ‘politically motiva
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..