ബെംഗളൂര്‍: രണ്ടു ദിവസങ്ങള്‍ക്കകം വീണ്ടും പുള്ളിപ്പുലിയെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ വര്‍ത്തൂരിലെ വിബ്ജിയോര്‍ സ്‌ക്കൂള്‍ അടച്ചു. രാത്രി 9.30നും 10നും ഇടയിലാണ് സ്‌ക്കൂളിലെ സി.സി.ടി.വി ക്യാമറിയില്‍ വരാന്തയിലൂടെ നടക്കുന്ന പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞത്.

ഉടനെ വനം വകുപ്പിനെ വിവരമറിയിച്ചെങ്കിലും രാത്രി പുലിയെ പിടികൂടുക സാധ്യമല്ലാത്തതിനാല്‍ നടപടി ബുധാനാഴ്ച്ചത്തേക്ക് മാറ്റി. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സ്‌ക്കൂളില്‍ എത്തിയ മറ്റൊരു പുള്ളിപ്പുലിയെ ശ്രമകരമായ ദൗത്ത്യതിനൊടുവില്‍ വനം വകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു. 

സ്‌ക്കൂളിന് സമീപ പ്രദേശത്ത് താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പുലിയെ കണ്ട സാഹചര്യത്തില്‍ ബുധനാഴ്ച്ച് സ്‌ക്കൂളിന് അവധി പ്രഖ്യാപിച്ചു. ഫിബ്രവരി ഏഴിന് കണ്ട പുലിയെ പിടികൂടുന്നതിനിടെ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒരു മൃഗ ഡോക്ടര്‍ക്കും പരിക്കേറ്റിരുന്നു. ഒരു ദിവസം നീണ്ട ഓപ്പറേഷനൊടുവിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടിയത്.


ഫിബ്രവരി ഏഴിന് സ്‌ക്കൂളിലെത്തിയ പുലിയെ പിടിക്കാന്‍ നടന്ന ഓപ്പറേഷന്റ ദൃശ്യങ്ങള്‍: