എംഎല്‍എമാരെ ചാക്കിടല്‍? ദേശീയ തലത്തില്‍ ചര്‍ച്ചയായി തുഷാറിന്റെ 'ഓപ്പറേഷന്‍', ഓഡിയോ പുറത്തുവിട്ട് TRS


തുഷാർ വെള്ളാപ്പള്ളി, ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ തുഷാറും അമിത് ഷായും ഒപ്പമുള്ള ചിത്രം ഉയർത്തിക്കാട്ടുന്നു

ന്യൂഡല്‍ഹി: സംസ്ഥാന രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സജീവമായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമിച്ചെന്ന ആരോപണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ വിവാദനായകനായി. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ആരോപണത്തോടെയാണിത്. ടി.ആര്‍.എസ്. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നും തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇതിന് ഇടനിലക്കാരനായതെന്നുമാണ് ആരോപണം. വ്യാഴാഴ്ച അപ്രതീക്ഷിത പത്രസമ്മേളനം വിളിച്ചാണ് തെലങ്കാന മുഖ്യമന്ത്രി തുഷാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അട്ടിമറി ശ്രമത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഇതിന് പിന്നാലെ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പുറത്തുവിട്ടു.

ഇതിനിടെ ടിആര്‍എസ് എംഎല്‍എമാരുമായി തുഷാര്‍ വെള്ളാപ്പള്ളി സംസാരിച്ചെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷുമായി സംസാരിക്കാന്‍ അവസരം ഒരുക്കി നല്‍കാമെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. തുഷാര്‍ ഇടനിലക്കാരനാണെന്നും അദ്ദേഹത്തിന് അമിത് ഷായുമായി അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ചന്ദ്രശേഖര റാവു ചിത്രങ്ങളടക്കം ഉയര്‍ത്തിക്കാട്ടിയിരുന്നു. തന്റെ കൈയില്‍ തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ടി.ആര്‍.എസ് സോഷ്യല്‍മീഡിയ കണ്‍വീനര്‍ വൈ.എസ്.സതീശ് റെഡ്ഡിയാണ് ഓഡിയോ സന്ദേശം ട്വിറ്ററില്‍ പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിച്ച തുഷാര്‍ അമിത് ഷായുടെ അടുത്ത അനുയായി ആണെന്നും സതീശ് റെഡ്ഡി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.ബിജെപി ചാടിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്ന നാലു ടി.ആര്‍.എസ് എംഎല്‍എമാരില്‍ ഒരാളുമായിട്ടാണ് തുഷാര്‍ സംസാരിക്കുന്നതെന്നും ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പറയുന്നു. 'എന്നാണ് ഒരു കൂടിക്കാഴ്ചയ്ക്ക്‌
സമയമുള്ളത്, ഇടപാടുകള്‍ പെട്ടെന്ന് തീര്‍ക്കണം. ബി.എല്‍.സന്തോഷടക്കമുള്ള കേന്ദ്ര നേതാക്കളുമായി സംസാരിക്കാന്‍ അവസരം ഒരുക്കാം' തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

നാല് എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച മൂന്ന് പേരെ തെലങ്കാന പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളെന്ന് പറഞ്ഞാണ് ചന്ദ്രശേഖ റാവു കഴിഞ്ഞ ദിവസം വീഡിയോകളും മറ്റും പുറത്തുവിട്ടത്.

ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, തിരുപ്പതിയില്‍ നിന്നുള്ള ഡി സിംഹയാജി, വ്യവസായി നന്ദകുമാര്‍ എന്നിവരെയാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ഇതിനിടെ ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ചന്ദ്രശേഖര റാവു സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, അന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ക്കെല്ലാം അയച്ചിട്ടുണ്ട്.

അതേ സമയം ആരോപണങ്ങളെല്ലാം ബിജെപി നിഷേധിച്ചിട്ടുണ്ട്. ചന്ദ്രശേഖര റാവുവിന്റെ നാടകമാണിതെന്നും ബിജെപി ആരോപിക്കുന്നു. എംഎല്‍എമാരുമായി സംസാരിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും തുഷാര്‍ പറഞ്ഞു. ആരോപണങ്ങളെ കേന്ദ്ര മന്ത്രി വി.മുരളീധരനും തള്ളി. ദൃശ്യങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: thushar vellappally-Telangana TRS releases ‘poachgate’phone clip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented