ബിഹാറില്‍ മരിച്ച ബാസ്‌കറ്റ്‌ബോള്‍ താരത്തിന്റെ അമ്മക്ക് ഭീഷണി; പരാതി പിന്‍വലിക്കാന്‍ 25ലക്ഷം വാഗ്ദാനം


ഏപ്രില്‍ 26-നാണ് പട്ന ദാനാപൂരിലെ താമസസ്ഥലത്ത് ലിതാരയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ലിതാര | Photo: Special Arrangement/Mathrubhumi

കോഴിക്കോട്: ബിഹാറില്‍ വെച്ച് മരണപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം പാതിരിപ്പറ്റയിലെ കെ.സി ലിതാരയുടെ അമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് ലിതാരയുടെ അമ്മ ലളിതയുടെ പരാതി.

വീട്ടിലെത്തയവര്‍ കൊണ്ടുവന്ന മുദ്രപ്പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ഒപ്പിടാന്‍ കൂട്ടാക്കാതെവന്നപ്പോള്‍ ബലം പ്രയോഗിച്ച് ഒപ്പിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലളിത ബഹളം വെച്ചതോടെ ഇവർ വീട്ടില്‍നിന്ന് ഓടിപ്പോകുകയായിരുന്നു. ലളിതയുടെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസെടുത്തു.

പരാതി പിന്‍വലിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നും ലിതാരയുടെ ഡയറി തിരിച്ചുതരാമെന്നും വീട്ടിലെത്തിയവര്‍ പറഞ്ഞതായി ലിതാരയുടെ സഹോദരിയുടെ ഭര്‍ത്താവ് ബിനീഷ് പറഞ്ഞു. മലയാളത്തിലായിരുന്നു മുദ്രപ്പത്രത്തിലെ എഴുത്ത്. ഇത് മലയാളം നന്നായി അറിയുന്നവര്‍ എഴുതിയതല്ലെന്നും അക്ഷര പിശകുകളുണ്ടായിരുന്നെന്നും ബിനീഷ് പറഞ്ഞു.

കാഴ്ചയില്‍ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ആളുകളാണ് വൈകുന്നേരം വീട്ടില്‍ എത്തിയത്. കുടിവെള്ളം ചോദിച്ചാണ് വന്നത്. ശേഷം മുദ്രപത്രം കാണിക്കുകയായിരുന്നു. ലിതാരയുടെ മരണത്തിന് കാരണക്കാരനെന്ന് പറയപ്പെടുന്ന കോച്ച് രവിസിങ്ങിന്‍റെയും ലിതാരയുടെയും ഫോട്ടോയും അവര്‍ കാണിച്ചിരുന്നു.

ഏപ്രില്‍ 26-നാണ് പട്ന ദാനാപുരിലെ താമസസ്ഥലത്ത് ലിതാരയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോച്ച് രവിസിങ്ങിന്റെ നിരന്തരമായ മാനസികപീഡനമാണ് ലിതാരയുടെ മരണത്തിനിടയാക്കിയതെന്ന് ആന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയും ബിഹാര്‍ പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. സംഭവം നടന്നിട്ട് നാലു മാസമായിട്ടും ആരേയും അറസ്റ്റ് ചെയ്യാത്തതില്‍ ഏറെ നിരാശരാണ് കുടുംബം. മരണ സര്‍ട്ടിഫിക്കറ്റ് പോലും കിട്ടിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

2018-ല്‍ ദേശീയചാമ്പ്യന്മാരായ കേരള ബാസ്‌കറ്റ്ബോള്‍ ടീമില്‍ അംഗമായിരുന്നു ലിതാര. റെയില്‍വേയില്‍ ധാനാപുരില്‍ ജൂനിയര്‍ ക്ലാര്‍ക്കായി ജോലിചെയ്തുവരുന്നതിനിടയില്‍ കോച്ച് രവിസിങ്ങില്‍നിന്ന് തുടര്‍ച്ചയായ മാനസിക, ശാരീരികപീഡനങ്ങളുണ്ടായതായി മാതാപിതാക്കള്‍ മൊഴിനല്‍കിയിരുന്നു. ഒരിക്കല്‍ കൈയില്‍ കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് ലിതാര കോച്ചിനെ അടിച്ചിരുന്നു.

തുടര്‍ന്ന് പലപ്പോഴും ഒറ്റയ്ക്ക് പരിശീലനത്തിനെത്താന്‍ കോച്ച് നിര്‍ബന്ധിച്ചിരുന്നു. ഇതിന് തയ്യാറാകാതിരുന്നപ്പോള്‍ പരിശീലനത്തിനെത്തുന്നില്ലെന്ന് കാണിച്ച് മേലധികാരികള്‍ക്ക് പരാതി നല്‍കി ജോലിയില്‍നിന്ന് പുറത്താക്കാനും ശ്രമമുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പട്ന രാജീവ്നഗര്‍ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.

Content Highlights: Thretens to Lithara's family and forcefully tried to sign in documents police registered case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented