Photo: Reuters
ന്യഡൂല്‍ഹി: ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഡിജിസിഎയുടെ അനുമതി. ജെറ്റ് എയര്‍വേയ്സിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി ഡിജിസിഎ വൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിക്കുന്നത്. 2019 ഏപ്രില്‍ 17 മുതല്‍ കമ്പനി സര്‍വീസുകളൊന്നും നടത്തിയിരുന്നില്ല.
എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ ഭാഗമായി മേയ് അഞ്ചിന് ഹൈദരാബാദിൽ നിന്ന് ജെറ്റ് എയർവേയ്സ് പ്രത്യേകം സർവീസ് നടത്തിയിരുന്നു. ഈ മാസം ആദ്യം ജെറ്റ് എയര്‍വേയ്സിന്റെ പുതിയ നടത്തിപ്പുകാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ക്ലിയറന്‍സ് നല്‍കിയിരുന്നു. ജലാന്‍-കല്റോക്ക് എന്ന കണ്‍സോഷ്യമാണ് ഇനി ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുത്ത് നടത്തുക.
നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയര്‍വേയ്സ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കമ്പനി സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. 20,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.
Content Highlights: Three years on, Jet Airways gets DGCA clearance to resume flight operations
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..