മിഠായി കഴിക്കാന്‍ അമ്മ സമ്മതിച്ചില്ല; കേസുകൊടുത്ത മൂന്ന് വയസുകാരന് മന്ത്രിയുടെ സമ്മാനമെത്തി


മിഠായി മോഷ്ടിച്ച അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അച്ഛനോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി സബ് ഇന്‍സ്‌പെക്ടറോട് പരാതി പറയുന്ന മൂന്ന് വയസുകാരന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

മൂന്ന് വയസുകാരൻ പരാതി നൽകാനെത്തിയപ്പോൾ. 2. മന്ത്രി സമ്മാനിച്ച സൈക്കിൾ പോലീസുകാർ കൈമാറിയപ്പോൾ. screengrab - ANI, Home Department MP

ഭോപ്പാല്‍: മിഠായി കഴിക്കാന്‍ സമ്മതിക്കാത്തതിന് അമ്മക്കെതിരെ പോലീസില്‍ പരാതി നല്‍കിയ മൂന്ന് വയസുകാരന് മന്ത്രിയുടെ വക സൈക്കിളും മിഠായികളും സമ്മാനമെത്തി. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ദീപാവലി സമ്മാനമായി കുട്ടിക്ക് സൈക്കിള്‍ അടക്കമുള്ള സമ്മാനങ്ങള്‍ എത്തിച്ചത്.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദെദ്തായിലെ പൊലീസ് സ്റ്റേഷനിലാണ് കുട്ടി പരാതി നല്‍കിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോകണ്ട മന്ത്രി കുട്ടിയെ വിളിച്ച് സമ്മാനം വാഗ്ദാനം ചെയ്തിരുന്നു. പോലീസുകാരാണ് മന്ത്രി കൊടുത്തുവിട്ട സൈക്കിളും മിഠായികളും കുട്ടിക്ക് കൈമാറിയത്.



മിഠായി മോഷ്ടിച്ച അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അച്ഛനോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി സബ് ഇന്‍സ്‌പെക്ടറോട് പരാതി പറയുന്ന മൂന്ന് വയസുകാരന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ മിഠായി ചോദിച്ചപ്പോള്‍ കുട്ടിയുടെ കവിളില്‍ തൊട്ട് ലാളിക്കുകയാണ് അമ്മ ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞിരുന്നു. മന്ത്രി എത്തിച്ച സൈക്കിളോടിക്കാന്‍ പോലീസുകാര്‍ കുട്ടിയെ സഹായിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Content Highlights: Three year old reported mother candy gets cycle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented