ഷിംല: ഹിമാചല്‍ പ്രദേശിലെ ലഹോള്‍-സ്പിറ്റി ജില്ലയില്‍ ട്രക്കിങ്ങിനെത്തിയ മൂന്ന് യാത്രികരെ കാണാതായി. രാജസ്ഥാനില്‍ നിന്നുള്ള നികുഞ്ജ് ജസ്വാളിനെയും ഒപ്പമുള്ള മറ്റു രണ്ടു പേരേയുമാണ് കാണാതായത്. 

ജസ്വാളിനൊപ്പമുള്ള മറ്റു രണ്ടു  പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ ബോര്‍ഡ് ഡയറക്ടര്‍ സുദേഷ് കുമാര്‍ മൊഖ്ത അറിയിച്ചു.

സിസ്സുവിലെ പോലീസ് ചെക്ക്‌പോസ്റ്റില്‍ നിന്നും ലഭിച്ച വിവരപ്രകാരം മൂവരും ഖേപന്‍ ഘട്ടില്‍ ട്രക്കിങ്ങിനിറങ്ങിയതാണ്. വെള്ളിയാഴ്ച ഇവര്‍ തിരിച്ചെത്തേണ്ടതായിരുന്നു. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും മൊഖ്ത പറഞ്ഞു.  

Content Highlights: Three trekkers went missing in himachal pradesh.