വാന്‍ മോഷ്ടിച്ച് മൂന്നംഗ സംഘം; ഡ്രൈവിങ് അറിയില്ല, 10 കി.മീ തള്ളിയ ശേഷം ഉപേക്ഷിച്ചു, ഒടുവില്‍ പിടിയിൽ


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Photo : Twitter / @click_in

ലഖ്‌നൗ: അത്യാവശ്യമായി കുറച്ചധികം പണം വേണം. സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് വഴി കണ്ടെത്തി. ഒരുവാഹനം മോഷ്ടിക്കുക, എന്നിട്ട് മറിച്ചുവിറ്റ് കാശുണ്ടാക്കുക. പ്ലാന്‍ സെറ്റായതോടെ പിന്നെ വൈകിയില്ല. മൂന്നുപേരും കൂടി ഒരു മാരുതി വാന്‍ മോഷ്ടിച്ചു. പക്ഷെ, അപ്പോഴാണ് അവർ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്- സംഘത്തിലാര്‍ക്കും ഡ്രൈവിങ് അറിയില്ല!

വണ്ടി കടത്തിക്കൊണ്ടുപോകാൻ വഴിയൊന്നും തെളിഞ്ഞില്ലെങ്കിലും പിന്‍മാറാന്‍ സംഘം തയ്യാറായില്ല. മൂവരും ചേര്‍ന്ന് വാന്‍ തള്ളി. എന്നാൽ ഉദ്യമം പാളിയത് വളരെപ്പെട്ടെന്നായിരുന്നു. ഉത്തര്‍പ്രദേശിലെ കാന്‍പുരിൽ മേയ് ഏഴിനാണ് രസകരമായ സംഭവമുണ്ടായത്.

ദബൗലി പ്രദേശത്തുനിന്നാണ് മൂവരും ചേർന്ന് ഒരു വാൻ അടിച്ചുമാറ്റിയത്. തങ്ങളിൽ ആർക്കും ഡ്രൈവിങ് അറിയില്ലെന്നു മനസ്സിലാക്കിയത് അതിനു ശേഷമാണ്. തുടർന്ന്, രാത്രിയില്‍ ഏകദേശം പത്ത് കിലോമീറ്ററോളം അവര്‍ വാഹനവും തള്ളി നടന്നു. അവസാനം മൂന്നുപേരും തളര്‍ന്നു. ഇനി ഒരടിപോലും മുന്നോട്ടുവെക്കാനാവില്ലെന്ന അവസ്ഥയിലെത്തി. വേറെ വഴിയില്ലാതെ വാഹനം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ അവരെത്തി. വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി, ആളൊഴിഞ്ഞ ഭാഗത്ത് വാഹനം നിര്‍ത്തി മൂന്നുപേരും സ്ഥലം വിട്ടു. പക്ഷെ കാര്യമുണ്ടായില്ല, ചൊവ്വാഴ്ച പോലീസ് മൂന്നുപേരേയും പിടികൂടി.

സത്യം കുമാര്‍, അമന്‍ ഗൗതം, അമിത് വര്‍മ എന്നിവരാണ് പിടിയിലായത്. മഹാരാജ്പുര്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയാണ് സത്യം കുമാര്‍. ഡിബിഎസ് കോളേജില്‍ ബികോമിന് പഠിക്കുകയാണ് അമന്‍. അമിത് ആവട്ടെ ജോലിക്കാരനും.

ദബോലിയില്‍ നിന്ന് കല്യാണ്‍പുര്‍ വരെ പത്ത് കിലോമീറ്ററോളം പ്രതികള്‍ വാഹനം തള്ളിയതായി അസിസ്റ്റന്റ് കമ്മിഷണര്‍ ഭേജ് നാരായണ്‍ സിങ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കുന്നതിനായി സത്യം ഒരു വെബ്‌സൈറ്റ് നിര്‍മിച്ചിരുന്നു. ആ വെബ്‌സൈറ്റിലൂടെ വാഹനം വില്‍ക്കാമെന്ന ലക്ഷ്യത്തോടെ അമിത് ആണ് മോഷണപദ്ധതി തയ്യാറാക്കിയതെന്നും എസിപി അറിയിച്ചു.

Content Highlights: Three thieves go to steal van in Kanpur realise none knows to drive, Uttar Pradesh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ashwini Vaishnaw

1 min

ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി; ഉത്തരവാദികളെ തിരിച്ചറിഞ്ഞു - റെയില്‍വെ മന്ത്രി

Jun 4, 2023


narendra modi and brij bhushan

2 min

ബ്രിജ്ഭൂഷന്റെ ലൈംഗികചൂഷണം മോദിയെ അറിയിച്ചിരുന്നു, നടപടി ഉറപ്പുനൽകിയിരുന്നു- വനിതാ താരത്തിന്‍റെ മൊഴി

Jun 3, 2023


Amit Shah, Wrestlers

1 min

അമിത് ഷായെക്കണ്ട് ഗുസ്തി താരങ്ങള്‍; നിയമം അതിന്റെവഴിക്ക് നീങ്ങുമെന്ന് കേന്ദ്രമന്ത്രി

Jun 5, 2023

Most Commented