ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു.  ഷോപ്പിയാനിലെ കെല്ലാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. 

പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സി.ആര്‍.പി.എഫും ജമ്മു കശ്മീര്‍ പോലീസും ഉള്‍പ്പെടുന്ന സുരക്ഷാസേന തിരിച്ചടിക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു. 

സുരക്ഷാസേന വധിച്ച ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗികവക്താക്കള്‍  അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഇമാംസാഹിബ് എന്ന ഭീകരവാദിയെ സുരക്ഷാസേന വധിച്ചിരുന്നു. 

Content Highlights: three terrorists killed in encounter in jammu kashmir