ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നടന്ന് ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെ സുരക്ഷാ സേന സോപോര്‍ മേഖലയിലെ പൈഠ്‌സീറില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. 

ചൊവ്വാഴ്ച രാവിലെയോടെ തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ മരിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം കശ്മീരില്‍ വധിക്കപ്പെട്ട തീവ്രവാദികളുടെ എണ്ണം 100 കടന്നതായി കശ്മീര്‍ മേഖല ഐ.ജിയായ വിജയ് കുമാര്‍ പറഞ്ഞു.

Content Highlights: three militants died in encounter with security force