
പ്രതീകാത്മക ചിത്രം | Photo: ANI
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്ന് ജെയ് ഷെ മുഹമ്മദ് ഭീകരവാദികളെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്താൻ സ്വദേശിയാണെന്നാണ് വിവരം. പുൽവാമ ജില്ലയിലെ ചാന്ദ്ഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട ഭീകരവാദികളിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.
പുതുവർഷത്തിന്റെ ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിലുണ്ടായ അഞ്ചാമത്തെ ഏറ്റുമുട്ടലാണ് ഇത്. നേരത്തെ നടന്ന ഏട്ടുമുട്ടലുകളിലായി സുരക്ഷാ സേന 5 ഭീകരരെ വധിച്ചിരുന്നു.
Content Highlights: Three JeM terrorists killed in an encounter with security forces in Chandgam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..