ആഗ്ര: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ മൂന്ന് പേര്‍ മരിച്ചു.ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ പ്രധാന ആകര്‍ഷണമായ താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചു. 

താജ്മഹലിന്റെ പിന്‍ഗേറ്റില്‍ ഗേറ്റില്‍ പതിപ്പിച്ച മാര്‍ബിള്‍ ഫലകങ്ങളും റെഡ് സ്‌റ്റോണുകളും തകര്‍ന്നുവീണു. പരിസരത്തെ നിരവധി മരങ്ങള്‍ കാറ്റില്‍ നിലംപതിച്ചു. 

ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് ആഗ്രയില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായത്. മണിക്കൂറില്‍ 124 കി.മീ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ഇരുപതിലധികം വീടുകളും നിരവധി വാഹനങ്ങളും തകര്‍ന്നു.

തകര്‍ന്നുവീണ വീടിനുള്ളില്‍ കുടുങ്ങി ആറ് വയസ്സുകാരിയായ പെണ്‍കുട്ടി മരിച്ചു.

Content Highlights: three died and Taj Mahal suffers damages as thunderstorm lashes Agra