നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞത് കിണറ്റിലേക്ക്; കോയമ്പത്തൂരില്‍ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു


കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബി.എസ്.സി. വിദ്യാര്‍ഥികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: Special Arrangement/ Mathrubhumi

കോയമ്പത്തൂര്‍: കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു. കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണന്‍, നന്ദന്‍ എന്നിവരാണ് മരിച്ചത്. എല്ലാവരും 18 വയസ്സ് പ്രായമുള്ളവരാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ ശിരുവാണി റോഡില്‍ തൊണ്ടാമുത്തൂര്‍ തെന്നനല്ലൂര്‍ മാരിയമ്മന്‍ കോവിലിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാര്‍ 150 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബി.എസ്.സി. വിദ്യാര്‍ഥികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ റോഷന്‍ എന്നയാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ബാക്കി മൂന്നുപേരും കാറിനുള്ളില്‍ കുടുങ്ങികിടക്കുകയായിരുന്നു. കഴിഞ്ഞദിവസത്തെ ഓണാഘോഷം കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.


Content Highlights: three college students died in a car accident in coimbatore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented