ന്യൂഡൽഹി: തിടുക്കപ്പെട്ട് പാസ്സാക്കിയ ബില്ലുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിലും എതിര്‍പ്പുകളേല്‍ക്കാതെ മുത്തലാഖ് ബില്‍ പാസ്സായതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഡെറിക്കിന്റെ പ്രതികരണം.

"ബില്ലുകള്‍ പാര്‍ലമെന്റ് സൂക്ഷ്മാവലോകനം ചെയ്യണമെന്നാണ് . ഈ ചാര്‍ട്ട് എങ്ങനെയാണ് കാര്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതെന്നാണ് കാണിച്ചു തരുന്നത്. നമ്മള്‍ പിസ്സ ഡെലിവര്‍ ചെയ്യുകയാണോ ചെയ്യുന്നത് അതോ നിയമം പാസ്സാക്കുകയാണോ", ട്വിറ്ററില്‍ ഡെറിക് ഒബ്രിയാന്‍ കുറിച്ചു.

ബിജെപി സര്‍ക്കാരിന്റെ കാലത്തും മുന്‍സര്‍ക്കാരുകളുടെ കാലത്തും സൂക്ഷമപരിശോധനയും ചര്‍ച്ചകളും നടത്തി പാസ്സാക്കിയ ബില്ലുകളുടെ ശതമാനക്കണക്ക് നിരത്തിയുള്ള ചിത്രം പങ്കുവെച്ചാണ്  ഡെറിക് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

"മൂന്ന് ദിവസം മൂന്ന് ബില്ലുകള്‍. പിസ ഡെലിവറി ചെയ്യുന്നത് പോലുണ്ട് അത്", ഡെറിക് വിമർശിച്ചു.
അംഗങ്ങളുടെ അസാന്നിധ്യവും ഇറങ്ങിപ്പോവലും മൂലമാമാണ് രാജ്യസഭയില്‍ ഭൂരിപക്ഷമല്ലാതിരുന്നിട്ടും മുത്തലാഖ് ബില്ല് വലിയ ചര്‍ച്ചകളില്ലാതെ പാസ്സായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡെറിക്കിന്റെ വിമര്‍ശനം.

content highlights: three bills in three days, is it pizza delivery, Parliament is supposed to scrutinize Bills Derek O'Brien criticises