-
ഇൻഡോർ: മധ്യപ്രദേശിൽ പോലീസുകാരെ അക്രമിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ സത്ന ജയിലിലാണ് കഴിഞ്ഞത്. ഒരാളെ ജബൽപുർ ജയിലിലേക്കുമാണ് അയച്ചത്.
തടവുകാർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ ജയിൽ ജീവനക്കാരടക്കം 12 പേരെ ക്വാറന്റൈനിലാക്കി. പോലീസ് വാഹനത്തിൽ തടവുകാർക്കൊപ്പമുണ്ടായിരുന്ന എട്ട് പോലീസുകാരോട് നിരീക്ഷണത്തിൽ കഴിയാൻ ഇൻഡോർ ജില്ലാ ഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്.
ഏപ്രിൽ ഏഴിന് കൊവിഡ് നിയന്ത്രണ മേഖലായ ഇൻഡോറിലെ ചന്ദൻ നഗറിൽ പോലീസുകാരെ ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഇൻഡോർ പോലീസ് പ്രതികൾക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ലെന്ന് സത്ന ജയിൽ അധികൃതർ ആരോപിച്ചു. അതേസമയം പ്രതിക്ക് കൊവിഡ് ലക്ഷണമുണ്ടെന്ന് തിരിച്ചറിഞ്ഞ ജബൽപുർ ജയിൽ സൂപ്രണ്ട് ഗോപാൽ തംറാക്കർ ഇയാളെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സത്ന ജില്ലയിലെ ആദ്യ കൊവിഡ് പോസിറ്റീവ് കേസാണിത്. അതേസമയം ജബൽപൂരിൽ എട്ട് പേർക്ക് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കൂടുതൽ രോഗബാധിതരുള്ള ഇൻഡോറിൽ 311 പോസിറ്റീവ് കേസുകളുണ്ട്. 562 പേർക്കാണ് ഇതുവരെ മധ്യപ്രദേശിൽ വൈറസ് സ്ഥിരീകരിച്ചത്. 43 പേർ മരിച്ചു.
content highlights:Three Arrested For Attacking Cops In Madhya Pradesh Found COVID Positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..