മുംബൈ: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ പേരിലുള്ള ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടായ മതോശ്രീയുടെ സുരക്ഷ ശക്തമാക്കി. രണ്ട് ഫോണ്‍ കോളുകളാണ് വന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ദാവൂദ് ഇബ്രാഹിമിനു വേണ്ടിയാണ് വിളിക്കുന്നതെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെയാണ് മുന്‍കരുതലിന്റെ ഭാഗമായി പോലീസ് വീടിന്റെ സുരക്ഷ ശക്തമാക്കിയത്. ഫോണ്‍ വിളിച്ചത് ആരാണെന്നും എവിടെനിന്നാണെന്നും കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് മുംബൈ പോലീസ് പറഞ്ഞു.
Security tightened at Maharashtra CM's residence Matoshree, as a precautionary measure after 2 calls were received on the landline at Matoshree wherein caller said he was calling on behalf of Dawood Ibrahim & wanted to speak to CM. We're trying to locate the caller: Mumbai Police pic.twitter.com/ZVxosnDKx4
— ANI (@ANI) September 6, 2020
അതിനിടെ, ഉദ്ധവിന്റെ വീടായ മതോശ്രീ ബോംബുവച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശവും ലഭിച്ചിട്ടുണ്ടെന്ന് സീന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ദുബായില്‍നിന്ന് ദാവൂദിന് വേണ്ടിയെന്ന് അവകാശപ്പെടുന്ന നാല് ഫോണ്‍ കോളുകളാണ് ലാന്‍ഡ് ഫോണിലേക്ക് വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Threat calls: security tightened at Maharashtra CM's residence Matoshree