-
ന്യൂഡല്‍ഹി: യോഗ പരിശീലിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്. അന്താരാഷ്ട്ര യോഗദിനത്തില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തും ലോകത്തെമ്പാടും യോഗ പ്രചരിപ്പിക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
'മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണകാലത്ത് രാജ്യത്തും ലോകമെമ്പാടും യോഗയുടെ പ്രചാരണം കോവിഡ് 19-നെ ചെറുക്കാന്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. യോഗ പരിശീലിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്', ശിപാദ് നായിക് അവകാശപ്പെട്ടു.
Content Highlights: Those Who Practice Yoga Have Less Chances Of Getting Covid-Union AYUSH Minister Shripad Naik
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..