ദത്താത്രേയ ഹോസ്‌ബെലെ | Photo : ANI
ജയ്പുര്‍: ഗോമാംസം ഭക്ഷിച്ചവര്‍ക്ക് ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനം നിഷിദ്ധമല്ലെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്.) ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസ്‌ബെലെ. രാജസ്ഥാനിലെ ജയ്പുരില്‍ ബുധനാഴ്ച നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദത്താത്രേയ. നമ്മുടെ ഭരണഘടനയിലും രാജ്യത്തും 'ഹിന്ദു' എന്ന പദം ഇതിനോടകം സ്വന്തമായ ഇടം നേടിയതായും അത് ചരിത്രപരമായ വസ്തുതയാണെന്നും ഹിന്ദുവെന്നത് ആ മതത്തിലുള്‍പ്പെടുന്നവരുടെ സ്വത്വവും സംസ്‌കാരവുമാണെന്നും ദത്താത്രേയ കൂട്ടിച്ചേര്‍ത്തു.
'ഹിന്ദു' എന്ന പദത്തിന് കൃത്യമായ നിര്‍വചനം നല്‍കിയിരുന്നില്ലെങ്കിലും മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനമാകാമെന്നും ചില സമ്മര്‍ദങ്ങളുടെ ഫലമായി ഗോമാംസം കഴിക്കാനിടയായവര്‍ക്കുനേരെ ഹിന്ദുമതത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കാനാവില്ലെന്നും എം.എസ്. ഗോല്‍വാല്‍ക്കര്‍ പറഞ്ഞതായും ദത്താത്രേയ കൂട്ടിച്ചേര്‍ത്തു. 'സംഘ്' എന്ന വാക്കിന്റെ ശരിയായ അര്‍ഥം മനസിലാക്കാന്‍ ബുദ്ധിയല്ല മറിച്ച് ഹൃദയവിശാലതയാണ് ആവശ്യമെന്നും ഹിന്ദുസമൂഹത്തെ ഒറ്റ കുടുംബമായാണ് സംഘം കാണുന്നതെന്നും ദത്താത്രേയ പറഞ്ഞു.
ഹിന്ദു സമൂഹത്തിലെ എല്ലാ അംഗങ്ങളും സംഘ കുടുംബമാണ്. അതുകൊണ്ടുതന്നെ മതത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും എല്ലാ കുടുംബാംഗങ്ങളിലും ചിന്തയുണർത്തേണ്ട കടമ നമുക്കുണ്ട്. അതിലൂടെ മാത്രമേ നമുക്കൊരു സമൂഹത്തെ വികസിപ്പിക്കാനാകൂ. സമൂഹത്തിന്റെ ഏകീകരണവും ശാക്തീകരണവുമാണ് സംഘം ലക്ഷ്യമിടുന്നത്. അതിനായി ദേശീയ ഐക്യത്തിനുവേണ്ടിയും ഗോസംരക്ഷണത്തിനുവേണ്ടിയും മതപരിവര്‍ത്തനത്തിനെതിരെയും നാം പരിശ്രമിക്കണം, ദത്താത്രേയ പറഞ്ഞു.
Content Highlights: Those Who Have Eaten Beef Can Be Brought Back To Hinduism says RSS Leader, Dattatreya Hosabale
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..