ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുന്നവര്‍ക്കെതിരേ ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി എം.പി. ഇത്തരക്കാര്‍ രാജ്യത്തെ അപമാനിക്കുകയാണെന്നും ഇവരെ പരസ്യമായി നാണംകെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
ഇന്ത്യ ആത്മീയമായി എപ്പോഴും ഒരു വന്‍ ശക്തിയായിരുന്നു. ഇന്ത്യയുടെ ആത്മീയതയ്ക്ക് ലോകത്തിന്റെ അംഗീകാരം ലഭ്യമായത് മഹാത്മാ ഗാന്ധിയുടെ പ്രവൃത്തികളിലൂടെയാണ്. ഡോഡ്സെക്ക് സിന്ദാബാദ് വിളിക്കുന്നവര്‍ രാജ്യത്തെ അപമാനിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോഡ്സെയെ പുകഴ്ത്തുന്നത് മാനസിക അസ്വാസ്ഥ്യമുള്ളവരാണെന്നും ഇത്തരക്കാരെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ അനുവദിച്ചുകൂടെന്നും വരുണ്‍ ഗാന്ധി പറയുന്നു. ഇവരെ പരസ്യമായി നാണംകെടുത്തുകയാണ് വേണ്ടതെന്നും വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
മഹാത്മാ ഗാന്ധിയുടെ ജന്മവാര്ഷികത്തില് നാഥുറാം ഗോഡ്സെയ്ക്ക് സിന്ദാബാദ് വിളിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.
Content Highlights: Those who hails godse should be shamed publicly says Varun Gandhi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..