ഉഷാ ഠാക്കൂർ| Photo: ANI
ഭോപ്പാല്‍: തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ താല്പര്യപ്പെടുന്നവര് 100 രൂപ വീതം നല്‍കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി ഉഷാ ഠാക്കൂര്‍. ഈ തുക പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അവര്‍ അവകാശപ്പെട്ടു.
സെല്‍ഫിക്ക് നിന്നുകൊടുക്കല്‍ സമയം എടുക്കുന്ന ഏര്‍പ്പാടാണെന്നും തന്റെ പരിപാടികള്‍ ഇത് കാരണം താമസിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ബി.ജെ.പി. സര്‍ക്കാരില്‍ വിനോദ സഞ്ചാര-സാംസ്കാരിക വകുപ്പുമന്ത്രിയാണ് ഉഷ.
സെല്‍ഫിയെടുത്ത് ഒരുപാട് സമയം പാഴായിപ്പോകുന്നുണ്ട്. പരിപാടികള്‍ക്കായി മണിക്കൂറുകള്‍ വൈകിപ്പോകാറുമുണ്ട്. എനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബി.ജെ.പിയുടെ പ്രാദേശിക മണ്ഡല് യൂണിറ്റിന്റെ ട്രഷറിയില്‍ നൂറുരൂപ നിക്ഷേപിക്കണമെന്നാണ് സംഘടനയുടെ കാഴ്ചപ്പാടില്‍നിന്ന് നോക്കുമ്പോള്‍ കരുതുന്നത്- ഉഷ പറഞ്ഞതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
പൂച്ചെണ്ടുകള്‍ താന്‍ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൂക്കളില്‍ ലക്ഷ്മീദേവി വസിക്കുന്നതിനാല്‍ അവ ഭഗവാന് വിഷ്ണുവിന് മാത്രം സമര്‍പ്പിക്കാനുള്ളതാണ്. പൂക്കള്‍ക്ക് പകരം താന്‍ പുസ്തകങ്ങള്‍ സ്വീകരിച്ചുകൊള്ളാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
content highlights: those want to click selfies with me must pay Rs 100 says madhya pradesh bjp minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..