കലാപം പിന്നാലെ അപകടം;തളരാതെ പരംജീത്; 'സ്റ്റാര്‍ട്ട്അപ് ഹീറോ'യെന്ന് ട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര


പരംജീത് സിങ് | Photo : Facebook

"ഇദ്ദേഹമാണ് എന്റെ സ്റ്റാര്‍ട്ട്അപ് ഹീറോ. അതിദുര്‍ഘടസന്ദര്‍ഭങ്ങളുണ്ടായിട്ടും കൂടുതല്‍ ഉത്സാഹത്തോടെയും ധൈര്യത്തോടെയും ഇദ്ദേഹം ജീവിതം പുനരാരംഭിച്ചു, ഒന്നല്ല രണ്ട് തവണ."

ദ ബെറ്റര്‍ ഇന്ത്യയുടെ ട്വീറ്റ് പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. പരംജീത് സിങ് എന്ന ഓട്ടോഡ്രൈവറെ കുറിച്ചായിരുന്നു ട്വീറ്റ്. ദുരിതങ്ങള്‍ക്ക് മുന്നില്‍ പരാജയം സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരപൂര്‍വജന്മം-അതാണ് പരംജീത് സിങ്.

പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ രസ്‌നയുടെ ഒരേയൊരു വിതരണക്കാരനായിരുന്നു പരംജീത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു പരംജീതിന്റെ പിതാവ്. പരംജീത് സ്വന്തമായി ആരംഭിച്ചതായിരുന്നു വിതരണക്കമ്പനി. ലജ്പത് നഗറില്‍ വലിയ ഗോഡൗണും ഏഴെട്ട് ഓട്ടോറിക്ഷകളും പരംജീതിന് സ്വന്തമായി ഉണ്ടായിരുന്നു. 1984 ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ സിക്കുമതസ്ഥരുടെ ജീവിതവും പരംജീതിന്റെ ബിസിനസും പാടെ തകര്‍ന്നു. എന്നാല്‍ അത് വകവെക്കാതെ പരംജീത് പിന്നീട് ടാക്‌സി ഡ്രൈവറായി.

ഏഴ് വര്‍ഷത്തോളം പരംജീത് ടാക്‌സി ഓട്ടം തുടര്‍ന്നു. എന്നാല്‍ മസ്സൂറിയില്‍ വെച്ചുണ്ടായ ഒരപകടത്തെ തുടര്‍ന്ന് 13 ദിവസത്തോളം അദ്ദേഹം കോമയില്‍ കഴിഞ്ഞു. കാല്‍മുട്ടും, കൈയും വാരിയെല്ലും പൊട്ടി. പക്ഷാഘാതവും ഒപ്പം വന്നു. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് ഓട്ടോറിക്ഷ ഓടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് പരംജീത്.

പരംജീത് സിങ്ങിന്റെ ആത്മധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് ട്വീറ്റിന് റിപ്ലൈ നല്‍കിയത്. ലക്ഷക്കണക്കിനാളുകള്‍ക്ക് മാതൃകയാണ് പരംജീതെന്ന് ഓരാള്‍ അഭിപ്രായപ്പെട്ടു. നിരവധി പേര്‍ക്ക് പ്രചോദനമാണ് പരംജീതെന്ന് മറ്റൊരാള്‍ പറഞ്ഞു.

Content Highlights: Anand Mahindra , Start-Up Hero, Paramjeet Singh, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented