മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും | Photo: ANI
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ഡല്‍ഹി പോലീസിന്റെ നടപടി അദാനി വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ഇതുകൊണ്ടൊന്നും രാഹുലും കോണ്‍ഗ്രസും ഭയപ്പെടില്ലെന്നും അദാനിയെ മോദി സര്‍ക്കാര്‍ എത്രത്തോളം സംരക്ഷിക്കാന്‍ ശ്രമിച്ചാലും കേന്ദ്രത്തിനെതിരേയുള്ള ചോദ്യങ്ങള്‍ തുടരുമെന്നും ഖാര്‍ഗെ പറഞ്ഞു.
മോദിയുടെ ഉറ്റസുഹൃത്തിനെ രക്ഷിക്കാന്‍ സമനില തെറ്റിയ ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞ കാര്യം സംബന്ധിച്ച് ചോദ്യംചെയ്യാന്‍ 45 ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹി പോലീസിനെ രാഹുലിന്റെ വസതിയിലേക്ക് അയച്ചത് ഏകാധിപത്യ സര്‍ക്കാരിന്റെ ഭീരുത്വ ഇടപെടലാണ്. പാര്‍ലമെന്റ് ചേര്‍ന്ന് അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം പ്രഖ്യാപിച്ച് സത്യം പുറത്തുകൊണ്ടുവരുകയാണ് വേണ്ടതെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ലൈംഗിക അതിക്രമത്തിന് ഇരകളാണെന്ന് വെളിപ്പെടുത്തിയെന്നുമുള്ള രാഹുലിന്റെ പരാമര്‍ശം സംബന്ധിച്ച കാര്യങ്ങളില്‍ മൊഴിയെടുക്കാനാണ് ഞായറാഴ്ച ഡല്‍ഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്. എന്നാല്‍ തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം മടങ്ങിപോവുകയായിരുന്നു. ഏകദേശം രണ്ടര മണിക്കൂറോളം വസതിക്ക് പുറത്ത് കാത്തുനിന്ന ശേഷമാണ് രാഹുലിനെ കാണാനാകാതെ പോലീസ് സംഘം മടങ്ങിയത്
Content Highlights: This is to divert attention from Adani issue: Mallikarjun Kharge on Delhi Police’s action
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..