റോമിൽ ഒരു ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ| ഫോട്ടോ: എ.എഫ്.പി
പാരീസ്: ഫ്രഞ്ച് സഭയ്ക്ക് കീഴിലെ മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ കഴിഞ്ഞ 70 കൊല്ലത്തിനിടെ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുകള്‍ ലജ്ജാകരമെന്ന് മാര്‍പാപ്പ. ഇത്തരം ചൂഷണങ്ങള്‍ തടഞ്ഞ് എല്ലാവര്ക്കും സുരക്ഷിതമായ താവളമൊരുക്കാന്‍ സഭയ്ക്ക് സാധിക്കാത്തത് ദുഃഖകരമാണെന്നും നാണക്കേടുണ്ടാക്കുന്നതുമാണെന്നും പോപ്പ് ഫ്രാന്‍സിസ് പ്രതികരിച്ചു.
ചൂഷണത്തിനിരയായവര്‍ അനുഭവിച്ച മാനസികാഘാതത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. അതോടൊപ്പം ഇത്തരം പ്രശ്നങ്ങള്‍ തടയുന്നതില്‍ സഭയുടെ കഴിവില്ലായ്മ ലജ്ജ തോന്നുന്നു. അതിലേറെ ഇത് ആശങ്കയുളവാക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. ഇത് നാണക്കേടുണ്ടാക്കുന്ന നിമിഷങ്ങളാണ്. ഇത്തരം ദുരന്തസംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് സഭാതലവന്മാര് ഉറപ്പുവരുത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
1950 മുതലുള്ള 7 പതിറ്റാണ്ടിനിടെ ഫ്രഞ്ച് കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്തരും മറ്റു ജീവനക്കാരും ചേര്‍ന്ന് 3,30,000 പേരെ പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതില്‍ 2,16,000 പേര് വൈദികരുടെയും സന്യസ്തരുടെയും ലൈംഗിക പീഡനത്തിനിരയായെന്ന് സ്വതന്ത്ര കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂഷണത്തിനിരയായവരില്‍ കൂടുതലും കുട്ടികളാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഇത് ലജ്ജാകരമെന്ന മാര്‍പാപ്പ പ്രതികരിച്ചത്.
Content Highlights:"This is the moment of shame," pope says about France abuse report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..