ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വാഹന വ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രി സഞ്ചിരിച്ച കാര്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ പിന്നാലെ വന്ന കാറുകള്‍ നീയന്ത്രണം നഷ്ടപ്പെട്ട് കൂട്ടിയിടിക്കുകയായിരുന്നു. 

രാജസ്ഥാനിലെ ജുന്‍ജുനുവില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഗോഥാ ഗോര്‍ജി എന്ന ഗ്രാമത്തില്‍ വെച്ച് അപകടമുണ്ടായത്. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നു ടയോട്ട ഫോര്‍ച്യൂണര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു നിര്‍ത്തുകയായിരുന്നു.

എന്നാല്‍, പിന്നാലെ വന്ന വാഹനങ്ങള്‍ക്ക് അതുപോലെ നിര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രണ്ട് ഫോര്‍ച്യൂണര്‍, ഒരു സ്വിഫ്റ്റ്, ഒരു സ്വിഫ്റ്റ് ഡിസയര്‍ എന്നിവ ഒന്നിന് പിന്നില്‍ മറ്റൊന്ന് എന്ന നിലയില്‍ ഇടിക്കുകയായിരുന്നു. 

ഈ സംഭവത്തെ തുടര്‍ന്ന് വിഐപികളുടെ വാഹനത്തിന്റെ വേഗം നീയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്.