നിർമലാ സീതാരമൻ |Photo:PTI
ന്യൂഡല്‍ഹി: ഇത്തവണത്തെ ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴത്തെ അനുഭവത്തില്‍ നിന്നാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരമന്‍. ഈ സമയത്ത് നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും അവര്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
'പ്രധാനമന്ത്രി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് ഈ ബജറ്റ് വരുന്നത്. ഗുജറാത്തില്‍ 1991 ന് ശേഷം നിരവധി പുനരുജ്ജീവനങ്ങള്‍ നടന്നിരുന്നു, ആ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരണത്തോടുള്ള പ്രതിബദ്ധത ഈ ബജറ്റില്‍ ചേര്‍ത്തു' നിര്‍മലാ സീതാരമന്‍ പറഞ്ഞു.
ഈ രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ച നിലനിര്‍ത്തുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് കോവിഡ് സര്‍ക്കാരിനെ പിന്തിരിപ്പിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് പരിഹാസത്തോടെയാണ് ധനമന്ത്രി മറുപടി നല്‍കിയത്. തങ്ങളുടെ ഉറ്റസുഹൃത്തുക്കള്‍ ഈ രാജ്യത്തെ സാധാരണ ജനങ്ങളാണെന്ന് പറഞ്ഞ നിര്‍മല സീതാരാമന്‍ കോണ്‍ഗ്രസിന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ എവിടെയാണെന്നും ചോദിച്ചു.
'എവിടെയാണ് ഉറ്റസുഹൃത്തുക്കള്‍? ജനങ്ങള്‍ തള്ളിക്കളഞ്ഞ ആ പാര്‍ട്ടിയുടെ നിഴലില്‍ അവര്‍ ഒളിച്ചിരിക്കാം. തുറന്ന ടെന്‍ഡറുകളും ആഗോള ടെന്‍ഡറുകളുമില്ലാതെ ഒരു തുറമുഖം വികസിപ്പിക്കാന്‍ പോലും അവര്‍ ക്ഷണിച്ചിരുന്നു ഉറ്റ സുഹൃത്തുക്കളെ. എന്നാല്‍ ആരാണ് ഞങ്ങളുടെ കൂട്ടുകാര്‍?, ഈ രാജ്യത്തെ സാധാരണ ജനങ്ങളാണ് ഞങ്ങളുടെ കൂട്ടുകാര്‍' മന്ത്രി പറഞ്ഞു.
രാഹുല്‍ ഗാന്ധി വിവിധ വിഷയങ്ങളില്‍ വ്യാജ വിവരണങ്ങള്‍ സൃഷ്ടിച്ചുവെന്നും ധനമന്ത്രി ആരോപിച്ചു. 'ഡൂംസ്‌ഡേ മാന്‍ ഓഫ് ഇന്ത്യ' എന്നാണ് രാഹുലിനെ അവര്‍ വിശേഷിപ്പിച്ചത്.
Content Highlights: This Budget draws from the experience of the PM when he was CM-Nirmala Sitharaman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..