Photo: Screengrab
പാറ്റ്ന: പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അടികൂടി അധ്യാപകർ. ബിഹാറിലാണ് സംഭവം. രണ്ട് അധ്യാപകർ പരസ്പരം അടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമാണ്.
ബിഹാർ തലസ്ഥാനമായ പട്നയില്‍ ൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ വെച്ചാണ് ഇരുവരും അടികൂടുന്നത്.
ശിവ്ശങ്കർ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവുമാണ് പരസ്പരം അടികൂടുന്നത്. ശിവ്ശങ്കർ ഗിരിയും സഹ അധ്യാപികയായ റിങ്കി കുമാരിയും ആദാപുർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയുള്ള വാക് തർക്കങ്ങൾ തുടരുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നു.
ആരാണ് പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി കൂടുതൽ യോഗ്യതയുള്ളതെന്നും മുതിർന്ന അധ്യാപകൻ ആരാണെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്.
Content Highlights: This Brawl Is Over A School Principal's Post In Bihar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..