തിരുവനന്തപുരം വിമാനത്താവളം : അദാനിക്ക് കൈമാറുന്നതിനെതിരായ 2020 ലെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി| Photo: ANI

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കുന്നത്. വിമാനത്താവളത്തിന്റെ കൈമാറ്റം നടന്ന സാഹചര്യത്തില്‍ ഹര്‍ജികളിലെ ആവശ്യം അപ്രസക്തമായി എന്നാകും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിക്കുക.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയത് 2020 ഒക്ടോബര്‍ 19 ന് ആണ്. ഇതിനെതിരെ അതേ വര്‍ഷം നവംബര്‍ 26ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആദ്യ അപ്പീല്‍ ഫയല്‍ ചെയ്തു. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി ഫയല്‍ ചെയ്ത ഈ പ്രത്യേക അനുമതി ഹര്‍ജിക്ക് സുപ്രീം കോടതി രജിസ്ട്രി നവംബര്‍ 26 ന് നമ്പര്‍ അനുവദിച്ച് നല്‍കി. അതിന് ശേഷം നിരവധി തവണ ഹര്‍ജി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കി.

എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം 2021 ഫെബ്രുവരി പതിനഞ്ചിന് അക്കാലത്ത് ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്തു. എന്നാല്‍ അന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി മാത്രമായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ചെയ്ത് തിരുവനന്തപുരം എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് കെ പി സുരേഷ്, സെക്രട്ടറി എസ് അജിത് കുമാര്‍ എന്നിവര്‍ 2020 നവംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാ ഹര്‍ജികള്‍ 2021 മാര്‍ച്ച് 16 ന് ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് മാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

സംസ്ഥാന സര്‍ക്കാരിന്റെയും തൊഴിലാളി യൂണിയന്റെയും ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കേ 2021 ഒക്ടോബറില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെ ഹര്‍ജിയില്‍ ആവശ്യം ഭാഗികമായെങ്കിലും അക്കാദമികമായെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത് കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരും, തൊഴിലാളി യൂണിയനും എടുക്കുന്ന നിലപാടും അതിനോട് സുപ്രീം കോടതിയുടെ സമീപനവും ഇനി നിര്‍ണ്ണായകമാണ്. തിങ്കളാഴ്ച്ച ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Content Highlights: Thiruvananthapuram Airport: 2020 petition against transfer to Adani-supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented