പ്രതീകാത്മക ചിത്രം| Photo: Jewel SAMAD | AFP
ന്യൂഡല്‍ഹി: ഡല്‍ഹി കോവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്നാൽ തീര്‍ച്ചപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പരാമര്‍ശം.
" കോവിഡിന്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഡല്‍ഹി ഇപ്പോള്‍ കടന്നുപോകുന്നതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. ഒരുപക്ഷെ നാം ആ ഘട്ടത്തിലായിരിക്കാനും സാധ്യതയുണ്ട്." - സത്യേന്ദര്‍ ജെയിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡിനെതിരായ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചാല്‍ അയാളുടെ കുടുംബാംഗങ്ങളെയും സമ്പര്‍ക്കം ഉണ്ടായവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഇത് ഒരു തവണയല്ല, നാലഞ്ച് ദിവസത്തിന് ശേഷം വീണ്ടും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ ഇന്നലെ 5673 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3.7 ലക്ഷത്തിലധികമായി. 6396 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Content Highlights: Third wave of Covid-19 in Delhi? ‘Have possibly entered that phase,’ says health minister Satyendar Jain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..