മുംബൈ-ഗാന്ധിനഗര്‍ യാത്ര 6.20 മണിക്കൂറില്‍; വന്ദേഭാരത് എക്‌സ്പ്രസ് മോദി ഫ്‌ളാഗ് ഓഫ് ചെയ്തു


140 സെക്കന്‍ഡുകള്‍കൊണ്ട് തീവണ്ടി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലെത്തും. വിമാനങ്ങളിലേതിന് സമാനമായ ബയോ വാക്വം ടോയ്‌ലെറ്റുകള്‍ ഘടിപ്പിച്ച ആദ്യ തീവണ്ടിയെന്ന പ്രത്യേകതയും വന്ദേ ഭാരത് എക്‌സ്പ്രസിനുണ്ട്.

പ്രധാനമന്ത്രി മോദി വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്ര നടത്തുന്നു. | Photo - PTI

അഹമ്മദാബാദ് (ഗുജറാത്ത്): ഗാന്ധിനഗര്‍ - മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വെ സ്റ്റേഷനില്‍വച്ച് സെമി ഹൈസ്പീഡ് ട്രെയിനിന് പച്ചക്കൊടി കാട്ടിയ പ്രധാനമന്ത്രി തീവണ്ടിയില്‍ യാത്ര നടത്തുകയും ചെയ്തു. രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് തീവണ്ടി സര്‍വീസിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഒരു തവണ യാത്രചെയ്താല്‍ പതിവായി വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ പോലും പിന്നീട് യാത്രചെയ്യുന്നതിനായി വന്ദേ ഭാരത് എക്‌സ്പ്രസ് തിരഞ്ഞെടുക്കുമെന്ന് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'വിമാനത്തിന് ഉള്ളിലേതിനെക്കാള്‍ ശബ്ദം കുറവാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉള്‍വശത്ത്. രാജ്യത്തെ രണ്ട് വന്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും. നഗരങ്ങളെത്തമ്മില്‍ ബന്ധിപ്പിക്കുന്നതിനും സ്വാശ്രയമാകുന്നതിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളിലെ വന്‍ ചുവടുവെപ്പാണ് വന്ദേ ഭാരത് എക്‌സ്പ്രസ്' - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ന്യൂഡല്‍ഹി - വാരണാസി റൂട്ടിലും രണ്ടാമത്തേത് ന്യൂഡല്‍ഹി - ശ്രീമാതാ വൈഷ്‌ണോദേവി കത്ര റൂട്ടിലുമായിരുന്നു. മൂന്നാമത്തേതാണ് ഗാന്ധിനഗര്‍ - മുംബൈ വന്ദേഭാരത് ട്രെയിന്‍. വിമാനത്തിലേതിന് സമാനമായ സുഖസൗകര്യങ്ങളാണ് വന്ദേഭാരത് ട്രെയന്‍ വാഗ്ദാനം ചെയ്യുന്നത്. തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി തദ്ദേശീയമായ വികസിപ്പിച്ചെടുത്ത കവച് സാങ്കേതികവിദ്യയും പ്രത്യേകതയാണ്.

ഒക്ടോബര്‍ ഒന്നുമുതല്‍ ഗാന്ധിനഗര്‍ - മുംബൈ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങും. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തീവണ്ടി ഓടും. മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്ന് രാവിലെ 6.10-ന് പുറപ്പെടുന്ന ട്രെയിന്‍ 12.30 ന് ഗാന്ധിനഗറിലെത്തും. ഉച്ചയ്ക്ക് 2.05ന് ഗാന്ധിനഗറില്‍നിന്ന് പുറപ്പെട്ട് രാത്രി 8.35-ന് മുംബൈ സെന്‍ട്രലിലെത്തും.

സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. മുംബൈ - അഹമ്മദാബാദ് യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2505 രൂപയും ചെയര്‍കാറില്‍ 1385 രൂപയുമാകും ടിക്കറ്റ് നിരക്ക്. 16 കോച്ചുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസിലുള്ളത്. 140 സെക്കന്‍ഡുകള്‍കൊണ്ട് തീവണ്ടി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലെത്തും. വിമാനങ്ങളിലേതിന് സമാനമായ ബയോ വാക്വം ടോയ്‌ലെറ്റുകള്‍ ഘടിപ്പിച്ച ആദ്യ തീവണ്ടിയെന്ന പ്രത്യേകതയും വന്ദേ ഭാരത് എക്‌സ്പ്രസിനുണ്ട്.

Content Highlights: Third Vande Bharat Train PM Narendra Modi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented