ഒഡിഷയില്‍ ഒരു റഷ്യക്കാരന്‍ കൂടി മരിച്ചു, ഇത്തവണ മൃതദേഹം കപ്പലില്‍; രണ്ടാഴ്ചയ്ക്കിടെ മൂന്നുപേര്‍


സംഭവസ്ഥലത്ത് ഫോറെൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | Photo:@ANI

ഭുവനേശ്വര്‍: ഒഡീഷ പാരാദീപ് തുറമുഖത്ത് നിന്നും ഒരു റഷ്യന്‍ പൗരന്റെ മൃതദേഹം ലഭിച്ചു. തുറമുഖത്ത് നങ്കൂരമിട്ട ഒരു കപ്പലില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം. രണ്ടാഴ്ചക്കിടെ സമാനമായ മൂന്നാമത്തെ മരണമാണിതെന്ന്‌ പോലീസ് വ്യക്തമാക്കി.

മില്യാക്കോവ് സെര്‍ഗെ(51) എന്ന റഷ്യന്‍ പൗരന്റെ മൃതദേഹമാണ് ലഭിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് കപ്പലിനകത്ത് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന്റെ കാരണം വ്യക്തമല്ല. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പാരദീപ് തുറമുഖ ചെയര്‍മാന്‍ പി. എല്‍ ഹരാനന്ദ് വ്യക്തമാക്കി.

ഇതിന് മുന്‍പും രണ്ട് റഷ്യന്‍ പൗരന്മാരെ ഒഡീഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പാവെല്‍ ആന്റോവ്(65) എന്ന നിയമവിദഗ്ദനെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ച നിലയിലും പാവെലിന്റെ സുഹൃത്ത് ബിഡെനോവി(61)നെ അദ്ദേഹത്തിന്റെ മുറിയിൽ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ദക്ഷിണ ഒഡീഷയിലെ റായഗാഡയിലായിരുന്നു സംഭവം. മരിച്ചവരില്‍ ഒരാള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ വിമര്‍ശകനായിരുന്നു.

ഡിസംബര്‍ 24-നായിരുന്നു പാവെലിന്റെ മൃതദേഹം കണ്ടെത്തിയത്. 22-ന് ബിഡെനോവിന്റെയും. ഈ രണ്ട് കേസുകളും ഒഡീഷ പോലീസിന്റെ കീഴില്‍ അന്വേഷണം പുരോ​ഗമിക്കുകയാണ്

Content Highlights: Third Russian Found Dead In Odisha In Less Than 2 Weeks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented